ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ ഓണാഘോഷം സംഘടിപ്പിക്കുന്നു
ആഗോള പ്രവാസി കൂട്ടായ്മയായ ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 29 ആം തീയതി രാവിലെ 10 മണി മുതൽ ആദിലിയ സെഞ്ചുറി ഇൻറർനാഷണൽ റസ്റ്റോറൻറ് ഹാളിൽ വെച്ചാണ് ഓണാഘോഷം നടക്കുന്നത്.
കൂട്ടായ്മയിലെ അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും വിവിധ കലാപരിപാടികൾ ആയിരിക്കും പരിപാടിയുടെ മുഖ്യ ആകർഷണമെന്ന് പ്രസിഡണ്ട് ഫൈസൽ അനൊടിയിൽ അറിയിച്ചു. ഷാഹുൽ കാലടി പ്രോഗ്രാം കോർഡിനേറ്റർ ആയും, പ്രതീഷ് പുത്തൻകോടിനെ കൺവീനറും, ഗ്രീഷ്മ വിജയൻ ജോയിന്റ് കൺവീനറായുമുള്ള കമ്മിറ്റിയാണ് പരിപാടിയുടെ വിജയത്തിനായി പ്രവർത്തിക്കുന്നത്.
sdgs