പൊന്നോണം പെനാൽറ്റി ഷൂട്ട്‌ഔട്ട്‌ ടൂർണമെന്റ് സംഘടിപ്പിച്ചു


ബഹ്‌റൈനിലെ ഫുട്ബാൾ പ്രേമികളുടെ കൂട്ടായ്മയായ ഫോർട്ടി ബ്രദേഴ്സ് ഓണാഘോഷത്തിന്റെ ഭാഗമായി പൊന്നോണം പെനാൽറ്റി ഷൂട്ട്‌ഔട്ട്‌  ടൂർണമെന്റ് സംഘടിപ്പിച്ചു. സിഞ്ചിലെ അൽ അഹ്‌ലി ഗ്രൗണ്ടിൽ നടന്ന ഷൂട്ട്‌ ഔട്ട്‌ മത്സരത്തിൽ  24 ടീമുകൾ മാറ്റുരച്ചു. ശ്രീ മുത്തപ്പൻ എഫ്.സി ഒന്നാം സ്ഥാനവും, ചന്ദ്രയാൻ എഫ്.സി രണ്ടാം സ്ഥാനവും നേടി.   ടൂർണമെന്റിലെ ഏറ്റവും നല്ല ഗോൾ കീപ്പറായി ശ്രീ മുത്തപ്പൻ എഫ്.സിയുടെ നിധിൻ,  ബെസ്റ്റ് പ്ലയറായി ചന്ദ്രയാൻ എഫ്.സി കളിക്കാരൻ ജലീൽ ജെ.പി എന്നിവരെ തെരഞ്ഞെടുത്തു.

ഉദ്ഘാടന ചടങ്ങിൽ  സാമൂഹിക പ്രവർത്തകരായ മോനി ഓടികണ്ടത്തിൽ, ഭാസ്കരൻ ഇടത്തോടി, നിസാർ ഉസ്മാൻ തുടങ്ങിയവർ പങ്കെടുത്തു. ബാബു, മൊയ്‌തീൻ, ഇസ്മായിൽ, മുസ്‌തഫ, എന്നിവരും എക്സിക്യൂട്ടിവ് മെംബർമാരായ സലിം അബ്ദുല്ലഹ്, നൗഫൽ, ഡോൺ ജാക്ക്സൺ,  ഖലീൽ,  ഷറഫുദീൻ, ശകീർ,  പ്രസാദ് തുടങ്ങിയവർ ടൂർണമെന്റിന് നേതൃത്വം നൽകി.

article-image

dfgdfg

You might also like

Most Viewed