ആര്‍ട്ട് ഓഫ് ലിവിംഗ് ബഹ്‌റൈന്‍ കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു
മനാമ; ബഹ്‌റൈനിലെ ആര്‍ട്ട് ഓഫ് ലിവിംഗ് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നടന്ന ഓണാഘോഷം ജനപങ്കാളിത്തം കൊണ്ടും പരിപാടികളുടെ വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി. മുഹാറഖില്‍ വെച്ചു പൂവിളി -2023 എന്ന പേരിൽ നടന്ന ഓണാഘോഷ പരിപാടിയില്‍ മുന്നൂറോളം പേര്‍ സജീവമായി പങ്കെടുത്തു. ആര്‍ട്ട് ഓഫ് ലിവിങ്ങിലെ അദ്ധ്യാപകർ ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സീനിയര്‍ അദ്ധ്യാപകരായ വിനോദ് കുമാർ അമ്മണത്തില്‍ , റീന വിനോദ് എന്നിവര്‍ സംസാരിച്ച പരിപാടിയിൽ സോപാനസംഗീതം, ഓണപ്പാട്ട്, ഫ്യൂഷന്‍ ഡാന്‍സ് , കൈകൊട്ടിക്കളി, സിനിമാറ്റിക് ഡാന്‍സ്. കുട്ടികളുടെ നൃത്തനൃത്യങ്ങള്‍, ഘോഷയാത്ര എന്നിവയോടൊപ്പം വടംവലി അടക്കമുള്ള മത്സരങ്ങളും അരങ്ങേറി.
ghhjrt