ഐസിഎഫ് മീലാദ് കാമ്പയിൻ -2023 സ്വാഗത സംഘം രൂപവത്കരിച്ചു
മനാമ: തിരുനബിയുടെ സ്നേഹലോകം’ എന്ന ശീർഷകത്തിൽ ഐ.സി.എഫ് സംഘടിപ്പിക്കുന്ന മീലാദ് കാമ്പയിന്റെ വിജയത്തിന്നായി 45അംഗ സ്വാഗത സംഘത്തിന് രൂപം നൽകി. ഷമീർ മുസ്‌ലിയാർ (ചെയർമാൻ ), അഷ്‌റഫ് കണ്ണൂർ (വൈസ് ചെയർമാൻ), അബ്ദുൽ സലാം കൂരാച്ചുണ്ട്(കൺവീനർ ), ഷെനിൽ,ഫിറോസ് (ജോയിന്റ് കൺവീനർമാർ), മുബഷിർ (ഫിനാൻസ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. കാമ്പയിന്റെ ഭാഗമായി പ്രവാചക പ്രകീർത്തന സദസ്സുകൾ, മദ്ഹു റസൂൽ പ്രഭാഷണം, സ്നേഹ സംഗമം, ഫാമിലി മീലാദ് മീറ്റ്, കുട്ടികൾക്കായുള്ള കലാപരിപാടികൾ , നോളജ് ടെസ്റ്റ് , പൊതു സമ്മേളനം തുടങ്ങി വിവിധങ്ങളായ പരിപാടികളാണ് ആസൂത്രണം ചെയ്യപ്പെട്ടിട്ടുള്ളത്. പൊതുസമ്മേളനത്തിൽ പ്രമുഖ പ്രഭാഷകൻ മസ്ഊദ് സഖാഫി ഗൂഡല്ലൂർ മുഖ്യാതിഥി ആയി പങ്കെടുക്കും. ഇസാടൗൺ സുന്നി സെന്ററിൽ ചേർന്ന പ്രവർത്തക സംഗമത്തിൽ ഉസ്മാൻ സഖാഫി ആലക്കോട് ,യൂനുസ് അമാനി തളിപ്പറമ്പ് ,അബ്ബാസ് മണ്ണാർക്കാട്, നിസാർ എടപ്പാൾ, സി.കെ അഹമ്മദ്, മഹ്‌മൂദ് വയനാട്,അസ്‌ജിദ് ,മുഹമ്മദലി കൊടുവള്ളി,നജീബ്,ബഷീർ ആവള എന്നിവർ സംബന്ധിച്ചു.
XZCCXZCXZCXZ