ഐഎൽഎ ദണ്ഡിയ ഉത്സവ് ടിക്കറ്റ് ലോഞ്ച് നടന്നു‌


മനാമ
ഇന്ത്യൻ ലേഡീസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ദണ്ഡിയ ഉത്സവ് പരിപാടിയുടെ ടിക്കറ്റ് ലോഞ്ച് ക്രൗൺ പ്ലാസയിൽ നടന്നു. ഒക്ടോബർ 13 ന് ക്രൗൺ പ്ലാസ കൺവെൻഷൻ സെന്ററിൽ രാത്രി എട്ടു മുതൽ അർദ്ധരാത്രി വരെയാണ് ഐഎൽയുടെ വാർഷിക പരിപാടിയായ ദണ്ഡിയ ഉത്സവ് നടക്കുന്നത്. ഈ വർഷം ബഹ്‌റൈന് പുറത്ത് നിന്ന് ഒരു പ്രശസ്തമായ ഡി.ജെ ഉൾപ്പടെ പരിപാടിയിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. കിംഗ് ഹമദ് ഗ്ലോബൽ സെന്റർ ഫോർ പീസ് ഫുൾ കോഎക്സിസ്റ്റൻസ് ഡെപ്യൂട്ടി ചെയർ ബെറ്റ്സി മത്തിസൺ ടിക്കറ്റ് ലോഞ്ച് ചെയ്തു. ഐ. എൽ. എ പ്രസിഡന്റ് ശാരദാ അജിത്തിൽനിന്ന് അവർ ടിക്കറ്റുകൾ ഏറ്റുവാങ്ങി. കൂടുതൽ വിവരങ്ങൾക്ക് 36611041 അല്ലെങ്കിൽ 3915 7282 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.

article-image

DSFDSFDFSDFS

You might also like

Most Viewed