ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സന്ദർശിച്ചു
മനാമ:
ബഹ്റൈനിലുള്ള ശ്രീനാരായണീയ പ്രസ്ഥാനങ്ങൾ ചേർന്ന് സംഘടിപ്പിക്കുന്ന 169മത് ഗുരുജയന്തി ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിച്ചേർന്ന ഇന്ത്യയുടെ മുൻ രാഷ്ട്രപതി രാമനാഥ് കോവിന്ദ് സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി കുടുംബസമേതം സന്ദർശിച്ചു.
സൊസൈറ്റി ചെയർമാൻ സനീഷ് കൂറമുള്ളിലും ജനറൽ സെക്രട്ടറിബിനുരാജും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ചടങ്ങിൽ ശിവഗിരി മഠം സ്വാമിമാരും, BKG ഹോൾഡിങ് ചെയർമാൻ കെ ജി ബാബുരാജ് എന്നിവരും പങ്കെടുത്തു.
ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന സിൽവർ ജൂബിലി ആഘോഷങ്ങളുടെ പോസ്റ്റർ പ്രകാശന കർമ്മം പരിപാടിയിൽ പ്രശസ്ത സിനിമാതാരം നവ്യനായർ നിർവഹിച്ചു. വൈസ് ചെയർമാൻ സതീഷ് കുമാർ നന്ദി രേഖപ്പെടുത്തി
a
a