കൊല്ലം പ്രവാസി അസോസിയേഷന്റെ ഓണാഘോഷ പരിപാടിയായ പൊന്നോണം 2023ന്റെ പോസ്റ്റർ പ്രകാശനം ചെയ്തു
കൊല്ലം പ്രവാസി അസോസിയേഷന്റെ ഓണാഘോഷ പരിപാടിയായ പൊന്നോണം 2023ന്റെ പോസ്റ്റർ കൊല്ലം ലോക്‌സഭാംഗം എൻ.കെ. പ്രേമചന്ദ്രനും ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും ചേർന്ന് പ്രകാശനം ചെയ്തു. കെ.സി.എ ഹാളിൽ നടന്ന പരിപാടി കെ.പി.എ രക്ഷാധികാരിയും ഇന്ത്യൻ സ്കൂൾ ചെയർമാനുമായ പ്രിൻസ് നടരാജൻ ഉദ്ഘാടനം ചെയ്തു. കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സ്വാഗതവും സെക്രട്ടറി സന്തോഷ് കാവനാട് നന്ദിയും പറഞ്ഞു.
കെ.പി.എ രക്ഷാധികാരി ചന്ദ്രബോസ്, സാമൂഹിക പ്രവർത്തകരായ ഹരീഷ് നായർ, നൗഷാദ് മഞ്ഞപ്പാറ, അൻവർ ശൂരനാട്, സെക്രട്ടേറിയറ്റ് കമ്മിറ്റി അംഗങ്ങളായ കിഷോർ കുമാർ, അനോജ് മാസ്റ്റർ, ബിനു കുണ്ടറ എന്നിവർ ആശംസകൾ നേർന്നു. സെപ്റ്റംബർ 29ന് ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ക്ഷീര വികസന മന്ത്രി ജെ. ചിഞ്ചുറാണി മുഖ്യാതിഥിയായി പങ്കെടുക്കും. ഓണക്കളികളും തിരുവാതിരയും ഒപ്പനയും ഓണപ്പാട്ടുകളും വടംവലിയും ഓണപ്പുടവ മത്സരവും കെ.പി.എ കലാകാരന്മാർ അവതരിപ്പിക്കുന്ന കലാപരിപാടികളും കൂടാതെ വിഭവസമൃദ്ധമായ ഓണസദ്യയും ഇതോടൊപ്പം ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
ാേിേ്ി