ബഹ്റൈനിൽ കഴിഞ്ഞ ആഴ്ച ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ മരണപ്പെട്ട അഞ്ചു യുവാക്കൾക്കു അനുശോചനം രേഖപ്പെടുത്തി
ബഹ്റിനിൽ കഴിഞ്ഞ ആഴ്ച ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ മരണപ്പെട്ട അഞ്ചു യുവാക്കൾക്കു അനുശോചനം രേഖപ്പെടുത്തി. അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ് സഹപ്രവർത്തകരും മാനേജ്മെന്റ്റും . മഹേഷ് വിപി, ഗെതർ ജോർജ്, ജഗത് വാസുദേവൻ, അഖിൽ രഘു, സുമൻ മോക്കിനാപ്പള്ളി എന്നിവരാണ് ആലിയിലുണ്ടായ അപകടത്തിൽ മരണപ്പെട്ടത്. അൽ ഹിലാൽ ഹോസ്പിറ്റലിന്റെ മുഹറഖ് ശാഖയിൽ വെച്ച് നടന്ന പ്രാർത്ഥനാ യോഗത്തിൽ ആശുപത്രി ജീവനക്കാരും മാനേജ്മെന്റ്റും പൊതുപ്രവർത്തകരും അടക്കം അഞ്ഞൂറോളം പേർ പങ്കെടുത്തു.
അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർമാരായ ഡോ. പി എ മുഹമ്മദ്, അബ്ദുൾ ലത്തീഫ് ഉപ്പള, വി ടി വിനോദ്, സിഇഒ ഡോ. ശരത് ചന്ദ്രൻ, വൈസ് പ്രസിഡന്റ് ആസിഫ് മുഹമ്മദ്, ഫിനാൻസ് മാനേജർ സഹൽ ജമാലുദ്ദീൻ എന്നിവർ സഹപ്രവർത്തകരുടെ നിര്യാണത്തിൽ അനുശോചിച്ച് സംസാരിച്ചു.
്ി്േി