എൽഎംആർഎയിൽ രജിസ്റ്റർ ചെയ്ത വിദേശ തൊഴിലാളികളുടെ എണ്ണത്തിൽ വർധനവ്
ബഹ്റൈനിൽ താമസിച്ച് ഫ്ലെക്സി പെർമിറ്റ് കൈവശം വെച്ചിരുന്ന പ്രവാസി തൊഴിലാളികളെ ക്രമപ്പെടുത്തുക എന്ന ലക്ഷ്യവുമായി ആരംഭിച്ച തൊഴിലാളികളുടെ രജിസ്ട്രേഷൻ സംവിധാനം നിലവിൽ വന്നതിന് ശേഷം സ്പെഷലൈസ്ഡ് സെന്ററുകളിൽ രജിസ്റ്റർ ചെയ്ത വിദേശ തൊഴിലാളികളുടെ എണ്ണത്തിൽ വർധനവുണ്ടായെന്ന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി അധികൃതർ വ്യക്തമാക്കി. ഈ വർഷം ആദ്യ പകുതിയിൽ പ്രവാസി തൊഴിലാളികളിൽനിന്ന് 24,820 അപേക്ഷകൾ ലഭിച്ചതായി പാർലമെന്ററി കമ്മിറ്റിക്ക് നൽകിയ മറുപടിയിൽ എൽ.എം.ആർ.എ അറിയിച്ചു.
ഇതിൽ 19,442 അപേക്ഷകൾ അംഗീകരിച്ചു. ആദ്യ പാദത്തിൽ 2426 അപേക്ഷകൾ ലഭിച്ചപ്പോൾ രണ്ടാം പാദത്തിൽ 22,394 അപേക്ഷകളാണ് ലഭിച്ചത്. ഇത് വിപണിയെ സുസ്ഥിരമാക്കാനും അനധികൃത തൊഴിലാളികളുടെ സാമൂഹികവും സാമ്പത്തികവുമായ പ്രതികൂല ഫലങ്ങൾ പരിമിതപ്പെടുത്താനും സഹായിച്ചതായി എൽ.എം.ആർ.എ അറിയിച്ചു. അതേസമയം ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ പുതിയ തൊഴിലാളികളെ കൊണ്ടുവരുന്നതിനുള്ള അപേക്ഷകളിൽ ഗണ്യമായ കുറവുണ്ടായതായി എൽ.എം.ആർ.എയുടെ സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. 90,899 പുതിയ അപേക്ഷകളാണ് ഈ വർഷം ലഭിച്ചത്. വീട്ടുജോലിക്കാർക്കുള്ള അപേക്ഷകളും ഈ വർഷം ആദ്യ പകുതിയിൽ കുറഞ്ഞിട്ടുണ്ട്. 12,294 അപേക്ഷകളാണ് ഈ മേഖലയിലേയ്ക്ക് ലഭിച്ചത്.
േ്ി്േിു