പുതുപ്പണം ബഹ്റൈൻ പ്രവാസി കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു
പുതുപ്പണം ബഹ്റൈൻ പ്രവാസി കൂട്ടായ്മ "ഓണാഘോഷം 2023" സംഘടിപ്പിച്ചു. എൺപതിൽപരം പേർ പങ്കെടുത്ത പരിപാടിയിൽ പ്രസിഡണ്ട് സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ വിൻസെന്റ് ജെയിംസ് ആശംസയും, സെക്രട്ടറി തരുൺ കുമാർ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ അജേഷ് പുതുപ്പണം, മനോജ്, രജിത്ത്, ജെസ്ലു, ആസിഫ്, റംഷീദ്, സാജിദ്, പ്രദീപ് എന്നിവരും ആശംസകൾ നേർന്നു. രക്ഷാധികാരി അംഗങ്ങൾ നസീർ വടകര, അഖിലേഷ് എടത്തിൽ എന്നിവരും സംസാരിച്ചു.
രഖിൽ രവീന്ദ്രൻ സംഘടന നടത്തിവരുന്ന ക്ഷേമ പ്രവർത്തങ്ങളെ പറ്റി വിശദീകരിച്ചു. വിഭവ സമൃദ്ധമായ ഓണ സദ്യയ്ക്ക് ശേഷം കൂട്ടായ്മയിലെ കലാകാരന്മാർ അവതരിപ്പിച്ച ഗാന സദസ്സും അരങ്ങേറി.
sdgsg
cvxv