പുതുപ്പള്ളിയിലെ വിജയം കേന്ദ്ര−കേരള സർക്കാറുകളുടെ ജനവിരുദ്ധ നിലപാടുകളിൽ ഉള്ള ജനങ്ങളുടെ പ്രതിഷേധം; ബഹ്‌റൈൻ ഒ.ഐ.സി.സി


പുതുപ്പള്ളിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിന് ഐക്യജനാധിപത്യ മുന്നണി സ്ഥാനാർഥി ചാണ്ടി ഉമ്മൻ വിജയിച്ചത് കേന്ദ്ര−കേരള സർക്കാറുകളുടെ ജനവിരുദ്ധ നിലപാടുകളിൽ ഉള്ള ജനങ്ങളുടെ പ്രതിഷേധം മൂലമാണെന്ന് ബഹ്‌റൈൻ ഒ.ഐ.സി.സി അഭിപ്രായപ്പെട്ടു.

ജനദ്രോഹ നടപടികളുമായി മുന്നോട്ട് പോയ ഈ സർക്കാറിനെതിരെ ജനങ്ങൾ ഐക്യ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ നൽകിയ ശക്തമായ മുന്നറിയിപ്പായി കാണുന്നു എന്നും ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം, ജനറൽ സെക്രട്ടറി ഗഫൂർ ഉണ്ണികുളം എന്നിവർ വാർത്താകുറിപ്പിൽ അഭിപ്രായപ്പെട്ടു.

article-image

sdfds

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed