ബഹ്റൈനിലെ പ്രവാസി ഇന്ത്യക്കാർ ഇന്ത്യൻ സംസ്കാരത്തിന്റെ അംബാസഡർമാരായി പ്രവർത്തിക്കുന്നതിൽ അഭിമാനം; രാംനാഥ് കോവിന്ദ്


ബഹ്റൈനിലെ പ്രവാസി ഇന്ത്യക്കാർ ഇന്ത്യൻ സംസ്കാരത്തിന്റെ അംബാസഡർമാരായി പ്രവർത്തിക്കുന്നതിൽ അഭിമാനമുണ്ടെന്ന് മുൻ ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ്. മൂന്ന് ദിവസങ്ങളിലായി നടത്തിവരുന്ന സന്ദർശനത്തിന്റെ ഭാഗമായി വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുത്തു. വ്യാഴാഴ്ച്ച വൈകീട്ട്  ഡിപ്ലോമാറ്റ് റാഡിസൺ ബ്ലൂവിൽ നടന്ന ട്രിബ്യൂട്ട് ടു ബഹ്റൈൻ പരിപാടിയിൽ ‘സംസ്കാരങ്ങളുടെ സംഗമം− മാനവികതയുടെ ആത്മാവ് ’ വിഷയത്തെ ആസ്പദമാക്കി അദ്ദേഹം സംസാരിച്ചു. ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. ശൈഖ് അബ്ദുല്ല ബിൻ അഹമ്മദ് ആൽ ഖലീഫ, കർണാടക വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ, ലുലു ഗ്രൂപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലി, നിയുക്ത ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ്, ശ്രീനാരായണ സമൂഹത്തിന്റെ പാട്രൺ കെ.ജി. ബാബുരാജൻ  എന്നിവർ പരിപാടിയിൽ സംസാരിച്ചു.

ചടങ്ങിൽ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയച്ചവർക്കുള്ള പുരസ്കാരങ്ങളും കൈമാറി. ഇന്നലെ വൈകീട്ട് ഇസാടൗണിൽ നടന്ന പൊതു സമ്മേളനത്തിലും ഇന്ത്യയുടെ മുൻ രാഷ്ട്രപതി പങ്കെടുത്തു. ചലചിത്ര താരം നവ്യാനായരടക്കമള്ളുവരുടെ കലാപ്രകടനങ്ങളും സമ്മേളനത്തിന് മാറ്റുകൂട്ടി. ശ്രീനാരായണ കൾചറൽ സൊസൈറ്റി, ഗുരുദേവ സോഷ്യൽ സൊസൈറ്റി, ഗുരു സേവാസമിതി (ബഹ്റൈൻ ബില്ലവാസ്) എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിലാണ് പരിപാടികൾ നടന്നത്. 

article-image

xcvcx

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed