സമാജം ഓണാഘോഷം പുരോഗമിക്കുന്നു, ഇന്ന് തിരുവോണപ്പുലരി ഇൻസ്ട്രുമെന്റൽ ഫ്യൂഷൻ
മനാമ
ബഹ്‌റൈന്‍ കേരളീയ സമാജത്തിൽ ഓണാഘോഷങ്ങളുടെ ഭാഗമായി ഇന്ന് വൈകീട്ട് തിരുവോണപ്പുലരി ഇൻസ്ട്രുമെന്റൽ ഫ്യൂഷൻ അരങ്ങേറും. വൈകീട്ട് എട്ടിന് ആരംഭിക്കുന്ന പരിപാടിയിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പിയാണ് മുഖ്യാതിഥിയായി പങ്കെടുക്കുന്നത്. ഇന്ന് രാവിലെ ബഹ്റൈനിലെത്തിയ അദ്ദേഹത്തെ സമാജം ഭാരവാഹികൾ ചേർന്ന് സ്വീകരിച്ചു.
ഇൻസ്ട്രുമെന്റൽ ഫ്യൂഷനിൽ സുഭാഷ് ചേർത്തല (ഫ്ലൂട്ട്), ശ്രീകുമാർ കലാഭവൻ (കീബോർഡ്), പി.എസ്. നരേന്ദ്രൻ (വയലിൻ), രാജീവ് കല്ലട(റിതം), ഇഖ്ബാൽ (തബല), കലാക്ഷേത്ര ജോജി (ഗിത്താർ) എന്നിവർ അണിനിരക്കും.
നാളെ വൈകുന്നേരം ഏഴ് മണിക്ക് മസാലകോഫി ബാൻഡിന്റെ പ്രകടനം അരങ്ങേറും. സെപ്റ്റംബർ ഒമ്പതിന് രാത്രി എട്ടിനാണ് തിരുവാതിരക്കളി. പത്തിന് ഓണപ്പുടവ മത്സരം, നാടോടിപ്പാട്ട് എന്നിവ നടക്കും. തുടർന്നുള്ള ദിവസങ്ങളിൽ ഓണപ്പാട്ട് മത്സരം, സിനിമാറ്റിക് ഡാൻസ് മത്സരം എന്നിവയും ഉണ്ടാകും. സെപ്തംബർ 14ന് എം.പി രഘു മെമ്മോറിയൽ അവാർഡ് ശ്രീകുമാരൻ തമ്പിക്ക് സമർപ്പിക്കും. തുടർന്ന് ശ്രീകുമാരൻ തമ്പി മ്യൂസിക്കൽ നൈറ്റ് അരങ്ങേറും. 15ന് രാത്രി 7.30ന് കെ.എസ്. ചിത്ര അവതരിപ്പിക്കുന്ന ബോളിവുഡ് നൈറ്റ് നടക്കും. 22ന് പ്രശസ്ത പാചക വിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരി ഒരുക്കുന്ന ഓണസദ്യയും തുടർന്നുള്ള ദിവസങ്ങളിൽ മെഗാ കൈകൊട്ടിക്കളി, ഒപ്പന മത്സരം, പുലിക്കളി എന്നിവയും ശ്രാവണം ഓണാഘോഷപരിപാടികളുടെ ഭാഗമായി ഉണ്ടായിരിക്കുമെന്ന് സമാജം ഭാരവഹാകിൾ വാർത്താകുറിപ്പിലൂടെ അറിയിച്ചു.
a