കരുനാഗപ്പള്ളി സ്വദേശി ബഹ്റൈനിൽ നിര്യാതനായി


കരുനാഗപ്പള്ളി സ്വദേശി ബഹ്റൈനിൽ നിര്യാതനായി. കൊല്ലം കരുനാഗപ്പള്ളി പന്മന കോട്ടപ്പുറത്ത് വടക്കേതിൽ വീട് ഷംസുദ്ദീൻ മുഹമ്മദ് കുഞ്ഞി ആണ് ബഹ്റൈനിലെ ബിഡിഎഫ് ഹോസ്പിറ്റലിൽ നിര്യാതനായത്. 51 വയസ്സായിരുന്നു.

ബഹ്റൈനിൽ ജോലി ചെയ്ത് വരവേ, പക്ഷാഘാതം പിടിപെട്ട് രണ്ടാഴ്ചയോളമായി ചികിത്സയിലായിരുന്നു. ഭാര്യ നാദിറ. ബഹ്റൈൻ സോഷ്യൽ ഫോറം ഹെൽപ്പ് ലൈനിന്റെ ആഭിമുഖ്യത്തിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്.

article-image

േ്ിം

You might also like

  • Lulu Exchange
  • Straight Forward

Most Viewed