നിയമലംഘനം; റിയാദിൽ 15,351ഓളം വിദേശികളെ അറസ്റ്റ് ചെയ്തു


ഒരാഴ്ചയ്ക്കിടെ രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച 15,351ഓളം വിദേശികളെ അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 24 മുതൽ 30 വരെ രാജ്യത്തുടനീളം സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകൾ നടത്തിയ സംയുക്ത പരിശോധനയിലാണ് നിയമലംഘകർ പിടിയിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

9,124 താമസലംഘകരും 4,284 അതിർത്തി സുരക്ഷാ ചട്ടലംഘകരും 1,943 തൊഴിൽ, നിയമ ലംഘകരും പിടിയിലായി. രാജ്യത്തേക്ക് അതിർത്തിവഴി നുഴഞ്ഞുകടക്കാൻ ശ്രമിക്കുന്നതിനിടെ 579 പേരെ അറസ്റ്റ് ചെയ്തു.  ഇതിൽ 54 ശതമാനം യമനികളാണ്. 44 ശതമാനം എത്യോപ്യക്കാരും രണ്ട് ശതമാനം മറ്റ് രാജ്യക്കാരുമാണ്.

article-image

ertdr

You might also like

  • Lulu Exchange
  • Straight Forward

Most Viewed