ദാർ അൽ−ഷിഫ അദ്ധ്യാപക ദിനം ആഘോഷിച്ചു
ഇന്ത്യൻ അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് ദാർ അൽ−ഷിഫ മെഡിക്കൽ സെന്റർ അദ്ധ്യാപക ദിനാഘോഷവും ബഹ്‌റൈനിലുള്ള അദ്ധ്യാപകർക്കുള്ള മെഡിക്കൽ ഡിസ്‌കൗണ്ട് കാർഡ് പ്രകാശനവും ദാർ അൽ−ഷിഫ മെഡിക്കൽ സെന്റർ ഹൂറ ബ്രാഞ്ചിൽവച്ച് നടന്നു. ബഹ്‌റൈൻ ഇന്ത്യൻ എംബസി അറ്റാഷെ അമർനാഥ് ശർമ്മ, ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് നടരാജ്, ബഹ്‌റൈൻ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥ പ്രിയ അഗ്നേൽ എന്നിവരുടെ സാന്നിധ്യത്തിൽ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ പളനി സാമി ദാർ അൽ−ഷിഫ മെഡിക്കൽ സെന്റർ മാനേജിങ് ഡയറക്ടർ കെ.ടി. മുഹമ്മദലിയിൽ നിന്നും ആദ്യ കാർഡ് ഏറ്റുവാങ്ങി.
അദ്ധ്യാപകർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഒരുപോലെ ഉപയോഗപ്രദമാകുന്ന കാർഡിൽ അദ്ധ്യാപകർക്ക് ആദ്യ കൺസൾട്ടേഷൻ സൗജന്യവും തുടർന്നുള്ള കൺസൾട്ടേഷൻ 50% ഇളവും, കുടുംബത്തിന് കൺസൾട്ടേഷൻ, ലബോറട്ടറി, റേഡിയോളജി, ദന്ത ചികിത്സ, ഫിസിയോതെറാപ്പി എന്നിവയിൽ പ്രത്യേക ഇളവുകളും ലഭ്യമാണ്. ചടങ്ങിൽ ജനറൽ മാനേജർ അഹമദ് ഷമീർ മറ്റു മാനേജ്‌മന്റ് അംഗങ്ങൾ, ഡോക്ടർമാർ, മറ്റു ജീവനക്കാർ പങ്കെടുത്തു.
xcxzç