മരണമടഞ്ഞ ബഹ്റൈൻ പ്രവാസിയുടെ കുടുംബത്തിന് താങ്ങായി ഹോപ്പ് ബഹ്റൈൻ


കഴിഞ്ഞ മാസം ബഹ്റൈനിലെ സൽമാനിയ ഹോസ്പിറ്റലിൽ വച്ച് ചികിത്സയിലിരിക്കെ മരണപ്പെട്ട തൊടുപുഴ സ്വദേശി ബിജു മാത്യവിന്റെ കുടുംബത്തിന് ഹോപ്പ് ബഹ്റൈൻ സഹായധനം നൽകി. ന്യുമോണിയ മൂർഛിച്ച് ശ്വാസകോശത്തെ ബാധിച്ച് രണ്ട് മാസത്തോളം സൽമാനിയ ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിൽ അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന ഇദ്ദേഹം ജൂലൈ 24നാണ് മരണപ്പെട്ടത്. നാല് ചെറിയ മക്കൾ അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു അദ്ദേഹത്തിന് നാട്ടിൽ സ്വന്തമായി ഒരു വീട്‌പോലും ഉണ്ടായിരുന്നില്ല. കുടുംബത്തിന്റെ നിസ്സഹായാവസ്ഥ മനസിലാക്കി ഹോപ്പ് സഹായിക്കാൻ തീരുമാനിക്കുകയായിരുന്നു. അംഗങ്ങളിൽ നിന്നും അഭ്യുദയകാംഷികളിൽ നിന്നും സമാഹരിച്ച തുക ഹോപ്പ് പ്രസിഡൻറ് ഫൈസൽ പട്ടാണ്ടി കോർഡിനേറ്റർ സാബു ചിറമേലിന്‌ കൈമാറി. 

സഹായത്തുകയായ 2,86,104 രൂപ അദ്ദേഹത്തിന്റെ ഭാര്യയുടെ അക്കൗണ്ടിൽ ഇവർ അയച്ചുനൽകി. കൂടാതെ വാടകവീട്ടിൽ കഴിയുന്ന കുടുംബത്തിന്റെ നിത്യചിലവിലേയ്ക്കായി ഒരു ഹോപ്പ് എക്സിക്യൂട്ടീവ് അംഗം എല്ലാമാസവും 8000/− രൂപ വീതവും ഒരുവർഷത്തേയ്ക്ക് അയച്ചുനൽകും. ഇതുമായി സഹകരിച്ച് എല്ലാവർക്കും പ്രസിഡന്റ് ഫൈസൽ പാട്ടണ്ടിയും സെക്രെട്ടറി ഷാജി എളമ്പിലായിയും നന്ദി രേഖപ്പെടുത്തി.

article-image

fresf

You might also like

Most Viewed