സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ഐസിഎഫ് ഉമ്മുൽ ഹസ്സം സെൻട്രൽ ഇന്ത്യ രാജ്യത്തിൻറെ എഴുപത്തിഏഴാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പൂർവികർ നമുക്ക് പകർന്നു നൽകിയ മതേതരത്വവും ജനാധിപത്യവും സോഷ്യലിസവും മുറുകെപ്പിടിച്ചുകൊണ്ടും അതിനെതിരെ വരുന്ന ഫാഷിസ്റ്റ് ശക്തികൾക്കെതിരെ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും നസ്വീഫ് അൽ ഹസനി കുമരംപുത്തൂർ പറഞ്ഞു, പരിപാടിയുടെ ഉദ്ഘടാനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐസിഎഫ് ഉമ്മുൽ ഹസ്സം സെൻട്രൽ എഡ്യൂക്കേഷൻ സമിതി പ്രസിഡന്റ് സിദ്ദിഖ് മാസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ സാമൂഹ്യ പ്രവർത്തകരായ ജവാദ് വക്കം, റംഷാദ് ആയിലക്കാട്, ബഹ്‌റൈൻ കെസിഫ് പ്രസിഡന്റ് ജമാലുദ്ധീൻ വിട്ടാൽ, ഐസിഎഫ് നാഷണൽ സെക്രട്ടറി നൗഫൽ മയ്യേരി, ഐസിഎഫ് സെൻട്രൽ പ്രസിഡന്റ് റസാഖ് ഹാജി എന്നിവർ ആശംസകൾ നേർന്നു. അഷ്കർ താനൂർ സ്വാഗതവും നൗഷാദ് കാസറഗോഡ് നന്ദിയും പറഞ്ഞു .
yjgy