ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ കുടുംബസംഗമം ഈ മാസം 20ന് തിരുവനന്തപുരത്ത്

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ബഹ്റൈനിൽ ജോലി ചെയ്യുന്നവരുടെയും പ്രവാസ ജീവിതം മതിയാക്കി തിരികെ കേരളത്തിലേക്ക് മടങ്ങിയെത്തിയവരുടെയും കുടുംബസംഗമം ഈ മാസം 20ന് വൈകീട്ട് മൂന്നുമുതൽ തിരുവനന്തപുരം കോവളം ഉദയസമുദ്ര ബീച്ച് ഹോട്ടലിൽ നടക്കും. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യാതിഥിയായിരിക്കും. ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ, ജല വകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ, എൻ.കെ. പ്രേമചന്ദ്രൻ എം.പി, വിൻസെന്റ് എം.എൽ.എ, പി.പി. സുനീർ, ഹരികൃഷ്ണൻ നമ്പൂതിരി, കെ.എസ്. ശബരീനാഥ്, ഗോപിനാഥ് മുതുകാട്, സൂര്യ കൃഷ്ണമൂർത്തി, രാജ് കലേഷ് തുടങ്ങിയവർ പങ്കെടുക്കും. കാവാലം ശ്രീകുമാറും സംഘവും നയിക്കുന്ന ഗാനമേളയും അരങ്ങേറും. പ്രവാസി സംഗമം 2023നോടനുബന്ധിച്ച് പ്രമുഖ വ്യക്തികൾ പങ്കെടുക്കുന്ന സംഗമ സമ്മേളനം, അംഗങ്ങളെ ആദരിക്കൽ ചടങ്ങ്, കലാപരിപാടികൾ തുടങ്ങിയവ ഉണ്ടാകും. പേര് രജിസ്റ്റർ ചെയ്തു സംഗമത്തിൽ പങ്കുചേരാം. താമസ സൗകര്യം ആവശ്യമെങ്കിൽ അതും ലിങ്കിലൂടെ ബുക്ക് ചെയ്യാം:
Registration Link: https://bksbahrain.com/2023/bksharmony/register.html. സമീപ ജില്ലകളിൽനിന്ന് പങ്കെടുക്കുന്നവർക്ക് തിരികെ പോകുന്നതിനു സമുദ്രയിൽനിന്ന് തിരുവനന്തപുരത്തേക്ക് വാഹന സൗകര്യം ലഭ്യമായിരിക്കും. വിവരങ്ങൾക്ക് ബി. ഹരികൃഷ്ണൻ − +91 9778741884, പി.എൻ. മോഹൻരാജ് − +91 9544453929, പി.വി. രാധാകൃഷ്ണപിള്ള − +973 39691590 എന്നിവരെ ബന്ധപ്പെടാം.
sdgsdg