അവധിക്കുപോയ ബഹ്റൈൻ പ്രവാസി ഹൃദയാഘാതത്തെത്തുടർന്ന് നാട്ടിൽ നിര്യാതനായി

അവധിക്കുപോയ ബഹ്റൈൻ പ്രവാസി ഹൃദയാഘാതത്തെത്തുടർന്ന് നാട്ടിൽ നിര്യാതനായി. ബുസൈറ്റീനിൽ ജിനാൻ കഫ്റ്റീരിയയിൽ ജോലി ചെയ്തിരുന്ന കോഴിക്കോട് കട്ടിപ്പാറ വെട്ടി ഒഴിഞ്ഞതോട്ടം വടക്കുമുറി വേണാടി അക്കരമ്മൽ അബ്ദുൽ അസീസിന്റെ മകൻ നിഹ്മാസാണ് (27) മരിച്ചത്.
ആഗസ്റ്റ് പത്തിനാണ് നാട്ടിൽ പോയത്. തിങ്കളാഴ്ച രാത്രി ഉറക്കത്തിലാണ് മരിച്ചത്.മാതാവ്: സുൽഫത്ത്. സഹോദരി: ജുമാന.
sefsf