സോഷ്യൽ മീഡിയ വഴി പരസ്യം ബഹ്റൈനിൽ സ്ത്രീ പിടിയിൽ

പ്രവർത്തിക്കാനുള്ള ലൈസൻസ് ഇല്ലാതെ സോഷ്യൽ മീഡിയ പരസ്യം വഴി കച്ചവടം നടത്തിയ സ്ത്രീ ബഹ്റൈനിൽ പിടിയിലായി. അഭ്യന്തര മന്ത്രാലയത്തിന്റെ ആന്റി സൈബർ ക്രൈം ഡയരക്ടറേറ്റിന് വാണിജ്യ വ്യവസായ വകുപ്പ് അധികൃതരിൽ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവർ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്.
ഇത് സംബന്ധിച്ചുള്ള വാദം ഓഗസ്റ്റ് 28ന് ലോവർ ക്രിമിനൽ കോടതയിൽ വെച്ച് നടക്കും. ലൈസൻസില്ലാതെ ഒരു കച്ചവടം നടത്തിയാൽ ഒരു വർഷം വരെ തടവ് ശിക്ഷയും നൂറ് ദിനാർ വരെ പിഴയുമാണ് ശിക്ഷയായി ലഭിക്കുക.
jgj