പിജിഎഫ് സ്പീക്കേർസ് ഫോറം ഉദ്ഘാടനം ചെയ്തു

മനാമ
ബഹ്റൈനിലെ കൗൺസിലിങ്ങ് രംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ പ്രവാസി ഗൈഡൻസ് ഫോറത്തിന്റെ കീഴിൽ ആരംഭിച്ച സ്പീക്കേർസ് ഫോറത്തിന്റെ ഉദ്ഘാടനം ഡെയ്ലി ട്രിബ്യൂൺ, ഫോർ പി എം ന്യൂസ് ചെയർമാൻ പി ഉണ്ണികൃഷ്ണൻ നിർവഹിച്ചു. സ്പീക്കേർസ് ഫോറം പ്രസിഡണ്ട് കോയിവിള മുഹമ്മദ് കുഞ്ഞ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പിജിഎഫ് ചെയർമാൻ ഡോ ജോൺ പനയ്ക്കൽ മുഖ്യപ്രഭാഷണം നിർവഹിച്ചു.
പിജിഎഫ് വർക്കിങ്ങ് ചെയർമാൻ പ്രദീപ് പുറവങ്കര, പ്രസിഡണ്ട് ലത്തീഫ് കോലിക്കൽ, മെന്റർ വിശ്വനാഥൻ ഭാസ്കരൻ എന്നിവർ ആശംസകൾ നേർന്നു.
സ്പീക്കേർസ് ഫോറം സെക്രട്ടറി ജോസഫ് വി മാത്യൂസ് സ്വാഗതവും, പിജിഎഫ് സെക്രട്ടറി വിമല തോമസ് നന്ദിയും രേഖപ്പെടുത്തി. ചടങ്ങിൽ പിജിഎഫ് അംഗങ്ങളായ ജസീല മുജീബിന്റെ ഡി സ്ട്രെസ് എന്ന പുസ്തകവും, നബീൽ തിരുവള്ളൂരിന്റെ ലാസ്റ്റ് ബെഞ്ച് എന്ന പുസ്തകവും പ്രകാശനം ചെയ്തു. പിജിഎഫ് വൈസ് പ്രസിഡണ്ട് ബിനു ബിജു യോഗനടപടികൾ നിയന്ത്രിച്ചു.
azfzs
sfsef
aqwraserw
t
jklhjl