പ്രവാസി ലീഗൽ സെൽ ബഹ്റിൻ ചാപ്റ്റർ അംഗങ്ങൾ ഇന്ത്യൻ അംബാസിഡർ വിനോദ് കെ ജേക്കബിനെ സന്ദർശിച്ചു

പ്രവാസി ലീഗൽ സെൽ ബഹ്റിൻ ചാപ്റ്റർ അംഗങ്ങൾ ഇന്ത്യൻ അംബാസിഡർ വിനോദ് കെ ജേക്കബിനെ സന്ദർശിച്ചു. പ്രവാസികൾക്കുള്ള ഷെൽട്ടർ സംവിധാനം, നിയമസഹായം, സാമൂഹികമായുള്ള സഹായങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഇവർ അവതരിപ്പിച്ചു. പ്രവാസി ലീഗൽ സെല്ലിന്റെ ബഹ്റിൻ കൺട്രി ഹെഡ് സുധീർ തിരുനിലത്ത്, ജനറൽ സെക്രട്ടറി സുഷമ അനിൽകുമാർ, ട്രഷറർ ടോജി അവറാച്ചൻ, സീനിയർ ഗവർണിങ്ങ് കൗൺസിൽ അംഗങ്ങളായ രാജി ഉണ്ണികൃഷ്ണൻ, അമൽദേവ് എന്നിവരായിരുന്നു കൂടികാഴ്ച്ചയിൽ പങ്കെടുത്തത്.
ഇന്ത്യൻ എംബസിയിലെ സെക്കൻഡ് സെക്രട്ടറിമാരായ ഇജാസ് അസ്ലം, രവിശങ്കർ ശുക്ല എന്നിവരും സന്നിഹിതരായിരുന്നു.
sdfs