റയ്യാൻ സ്റ്റഡി സെന്റർ 2023 അധ്യയന വർഷത്തെ വാർഷിക പരീക്ഷാ ഫലങ്ങൾ പ്രസിദ്ധീകരിച്ചു

റയ്യാൻ സ്റ്റഡി സെന്റർ 2023 അധ്യയന വർഷത്തെ വാർഷിക പരീക്ഷാ ഫലങ്ങൾ പ്രസിദ്ധീകരിച്ചു. പരീക്ഷയിൽ പങ്കെടുത്ത 23% കുട്ടികൾ 95% വും അതിലധികവും മാർക്കുകൾ നേടി എ+ ഗ്രേയ്‌ഡ് കരസ്ഥമാക്കിയപ്പോൾ 20% വിദ്യാർത്ഥികൾ 90% മുതൽ 94% വരെ മാർക്കുകൾ കരസ്ഥമാക്കി Α ഗ്രേയ്‌ഡ് നേടി. ആഹിൽ ഇബ്രാഹിം, ആലിയാ ഷഹീൽ, മെഹെക് എന്നീ വിദ്യാർത്ഥികൾ ഉന്നത മാർക്കുകൾ കരസ്ഥമാക്കി മദ്രസാ ടോപ്പേഴ്‌സ് ആയി. രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും മാർക്ക് ലിസ്റ്റുകൾ റയ്യാൻ സ്റ്റഡി സെന്റർ വെബ്സൈറ്റിലൂടെ ലഭ്യമാകുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
പ്രവാസം മതിയാക്കി നാട്ടിലെത്തിയ കുട്ടികൾക്കും, മറ്റു ജി.സി.സി രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്കുമായി ശനി, ഞായർ ദിവസങ്ങളിൽ വൈകീട്ട് ഓൺലൈൻ ക്ലാസ്സുകളും ലഭ്യമാണെന്നും അറിയിപ്പിൽ പറഞ്ഞു.
sdf