വഴിയോരക്കച്ചവടക്കാർക്കെതിരെ നടപടിയുമായി ദക്ഷിണ മേഖല മുനിസിപ്പാലിറ്റി രംഗത്ത്

വഴിയോരക്കച്ചവടക്കാർക്കെതിരെ നടപടിയുമായി ദക്ഷിണ മേഖല മുനിസിപ്പാലിറ്റി രംഗത്ത്. റിഫയിലെ അൽ−ഹാജിയാത്ത് ഏരിയയിലെ തെരുവ് കച്ചവടക്കാർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. മുനിസിപ്പൽ നിയമങ്ങൾ പാലിക്കാതെ പ്രവർത്തിച്ചിരുന്ന സ്റ്റാളുകളും മറ്റുമാണ് നീക്കം ചെയ്തത്.
ഇവിടെ എൽ.എം.ആർ.എ ദക്ഷിണ മേഖല പൊലീസ് ഡയറക്ടറേറ്റുമായി സഹകരിച്ച് നടത്തിയ പരിശോധനയിൽ തൊഴിൽ, വിസ നിയമങ്ങൾ ലംഘിച്ച ഏതാനും വിദേശ തൊഴിലാളികളും പിടിയിലായിട്ടുണ്ട്.
aefsszf