തൊഴിലുടമകൾ ശമ്പളം നൽകാത്ത സാഹചര്യമുണ്ടാകുമ്പോൾ കഷ്ടത്തിലാകുന്ന പ്രവാസി തൊഴിലാളികളെ സഹായിക്കാൻ ഇൻഷുറൻസ് മാതൃകയിൽ ഫണ്ട് രൂപവത്കരിക്കണം

തൊഴിലുടമകൾ ശമ്പളം നൽകാത്ത സാഹചര്യമുണ്ടാകുമ്പോൾ കഷ്ടത്തിലാകുന്ന പ്രവാസി തൊഴിലാളികളെ സഹായിക്കാൻ ഇൻഷുറൻസ് മാതൃകയിൽ ഫണ്ട് രൂപവത്കരിക്കേണ്ടതുണ്ടെന്ന് മൈഗ്രന്റ് വർക്കേഴ്സ് പ്രൊട്ടക്ഷൻ സൊസൈറ്റി ചെയർപെഴ്സൺ മോന അൽ മുഅയ്യദ് ആവശ്യപ്പെട്ടു. ബിസിനസുകാർ തൊഴിലാളികളൂടെ ശമ്പളം കുടിശിക വരുത്തുകയും പാപ്പരാകുകയും ചെയ്താൽ ഈ ഫണ്ടിൽനിന്ന് തൊഴിലാളികളെ സഹായിക്കാനാകും.പ്രവാസി തൊഴിലാളിയുടെ പെർമിറ്റിനായി അപേക്ഷിക്കുമ്പോൾ തന്നെ തൊഴിലുടമകളിൽനിന്ന് ഈ ഫണ്ടിലേക്ക് തുക ഈടാക്കണമെന്നും ഇവർ ലേബർ മാർക്കറ്റിങ് റെഗുലേറ്ററി അതോറിറ്റിയോട് ആവശ്യപ്പെട്ടു.
കോവിഡ് −19 മഹാമാരിയുടെ സമയത്ത് വേതനം നൽകാത്തത് സംബന്ധിച്ചും ഇൻഡമ്നിറ്റി നൽകാത്തതും സംബന്ധിച്ചും ധാരാളം പരാതികൾ ലഭിച്ചതായും അവർ വ്യക്തമാക്കി.
sefges