ബഹ്റൈൻ രാജാവ് ഡിഫൻസ് ഫോഴ്സ് ആസ്ഥാനം സന്ദർശിച്ചു

ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് ആസ്ഥാനം രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ സന്ദർശിച്ചു. ബി.ഡി.എഫ് കമാൻഡർ ചീഫ് മാർഷൽ ഷെയ്ഖ് ഖലീഫ ബിൻ അഹ്മദ് ആൽ ഖലീഫ, ദേശീയ സുരക്ഷ ഉപദേഷ്ടാവും റോയൽ ഗാർഡ് കമാൻഡറുമായ ലഫ്. ജനറൽ ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫ, സ്പെഷൽ റോയൽ ഗാർഡ് ഫോഴ്സ് മേധാവി ലഫ്. കേണൽ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ, പ്രതിരോധകാര്യ മന്ത്രി ലഫ്. ജനറൽ അബ്ദുല്ല ബിൻ ഹസൻ അൽ നുഐമി തുടങ്ങിയവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
സായുധസേന യൂനിറ്റുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയ അദ്ദേഹം രാജ്യത്തിന്‍റെ സുരക്ഷയിൽ ബി.ഡി.എഫ് വഹിച്ചുകൊണ്ടിരിക്കുന്ന പങ്കിനെ അഭിനന്ദിച്ചു. ഏൽപിക്കപ്പെട്ട ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ സൈനികരുടെ കൂറിനെയും അദ്ദേഹം പ്രത്യേകം പ്രശംസിച്ചു.
drsyrdy