കറുകപുത്തൂർ പ്രദേശ പ്രവാസി കൂട്ടായ്‌മ സ്നേഹസംഗമം 2023


ബഹ്‌റൈനിലെ കറുകപുത്തൂർ നിവാസികളുടെ കൂട്ടായ്‌മയായ കറുകപുത്തൂർ പ്രദേശ പ്രവാസി കൂട്ടായ്‌മ (കെ.ബി.എഫ്) സ്നേഹസംഗമം 2023 സംഘടിപ്പിച്ചു. ഗുദൈബിയ കപ്പാലം ലൈവ് റസ്റ്റാറന്റിൽ നടന്ന പരിപാടിയിൽ അമ്പതോളം അംഗങ്ങൾ പങ്കെടുത്തു. കൂട്ടായ്മയിലെ അംഗങ്ങളുടെ കലാപരിപാടികളും രാത്രി വിഭവസമൃദ്ധമായ അത്താഴവിരുന്നും ഉണ്ടായിരുന്നു.

വൈകീട്ട് 6.30നു തുടങ്ങിയ പരിപാടികൾ 11 മണിയോടെ അവസാനിച്ചു. ഷിഹാബ് കറുകപുത്തൂർ സംഘടനയുടെ അഞ്ചു വർഷത്തെ പ്രവർത്തനങ്ങളെ വിലയിരുത്തി. മൊയ്‌ദീൻ താളം, മുദ്രിക്കത്തു, ഷാജി ഇട്ടോണം, മണികണ്ഠൻ, മുസ്തഫ, പ്രദീപ് ചാഴിയാട്ടിരി, ഗഫൂർ ചെരിപ്പൂർ, ഷമീർ ചെരിപ്പൂർ, ഷാഫി, കബീർ പള്ളിപ്പാടം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. അഫ്സൽ പെരിങ്കന്നൂർ നന്ദി പറഞ്ഞു.

article-image

46e46

You might also like

Most Viewed