കേരള മദ്റസ എജുക്കേഷൻ ബോർഡ് നടത്തിയ പൊതു പരീക്ഷകളിൽ ദാറുൽ ഈമാൻ കേരള മ മദ്റസക്ക് നൂറു മേനി


കേരള മദ്റസ എജുക്കേഷൻ ബോർഡ് നടത്തിയ പൊതു പരീക്ഷകളിൽ ദാറുൽ ഈമാൻ കേരള മ മദ്റസക്ക് നൂറു മേനി. ഏഴ്, ഒമ്പത് എന്നീ ക്ലാസുകളിലെ പൊതുപരീക്ഷയെഴുതിയ മുഴുവൻ വിദ്യാർഥികളും വിജയിക്കുകയും നാൽ വിദ്യാർഥികൾ എ പ്ലസ് കരസ്ഥമാക്കുകയും ചെയ്തു. വിജയികളായ മുഴുവൻ വിദ്യാർഥികൾക്കും ദാറുൽ ഈമാൻ കേരള എജു വിങ് ഡയറക്ടർ എം.എം. സുബൈർ, പ്രിൻസിപ്പൽ സഈദ് റമദാൻ നദ് വി, അഡ്മിൻ ഹെഡ് എ.എം. ഷാനവാസ് എന്നിവർ ആശംസകൾ അറിയിച്ചു.

നാലു വയസ്സ് മുതൽ ഒമ്പതാം ക്ലാസ് വരെ കേരള  മദ്റസ എജുക്കേഷൻ ബോർഡ് സിലബസനുസരിച്ച് മികച്ച പഠനം ഉറപ്പുവരുത്താനാണ്  മദ്റസ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് പ്രിൻസിപ്പൽ വ്യക്തമാക്കി. മനാമ, റിഫ കാമ്പസുകളിലേക്ക് അഡ്മിഷൻ തുടരുന്നു. കൂടുതൽ വിവരങ്ങൾക്ക് (3651 3453 മനാമ, 3402 6136 റിഫ )എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

article-image

r68u6rt

You might also like

Most Viewed