വെൽഫെയർ ഓർഗനൈസേഷൻ നോൺ റെസിഡന്റ്സ് കേരളയുടെ പ്രഥമ ഇന്നസെന്റ്, മാമുക്കോയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
വെൽഫെയർ ഓർഗനൈസേഷൻ നോൺ റെസിഡന്റ്സ് കേരളയുടെ (WORKA) പ്രഥമ ഇന്നസെന്റ്്, മാമുക്കോയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 25 വർഷക്കാലം, അനുകരണ കലയിലൂടെ, ഇന്നസെന്റിനൊപ്പമുണ്ടായിരുന്ന കലാഭവൻ ജോഷിക്കാണ് ഇന്നസെന്റ് പ്രഥമ പുരസ്കാരം. മിമിക്രി താരം മഹേഷ് കുഞ്ഞുമോനാണ് മാമുക്കോയ പുരസ്കാരത്തിന് അർഹനായത്. ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവുമാണ് അവാർഡ്. രമേഷ് പിഷാരടി, കലാഭവൻ ഷാജോൺ, വിനോദ് കോവൂർ, ടിനി ടോം എന്നിവരായിരുന്നു ജൂറി അംഗങ്ങൾ.
അവാർഡുകൾ എട്ടാം തീയതി രാത്രി 7.30ന് ടൂബ്ലി മർമറീസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. ജി. വേണുഗോപാൽ നയിക്കുന്ന സമ്മർ ഇൻ ബഹ്റൈൻ എന്ന പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. പ്രകാശ് സാരംഗി, കനകപ്രിയ, ഷാജു ശ്രീധർ, കലാഭവൻ ജോഷി, മഹേഷ് കുഞ്ഞുമോൻ, പ്രേമൻ അരീക്കോട്, സാജൻ പള്ളുരുത്തി തുടങ്ങിയവർ നയിക്കുന്ന പരിപാടികളും അരങ്ങേറും. പ്രവേശന പാസ് നിർബന്ധമാണ്.
e45e7