ബഹ്റൈനിൽ 74,000 ദീനാറോളം വിലവരുന്ന മയക്കുമരുന്നുമായി ഏതാനും പേർ പിടിയിൽ


മയക്കുമരുന്നുമായി ഏതാനും പേർ പിടിയിലായതായി ആന്‍റി ഡ്രഗ്സ് വിഭാഗം. വിവിധ കേസുകളിലായി  അന്താരാഷ്ട്ര മാർക്കറ്റിൽ 74,000 ദീനാറോളം വിലവരുന്ന മൂന്ന് കിലോയിലധികം ഹഷീഷും ചരസ്സുമാണ് പിടിച്ചെടുത്തത്.   സംശയത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പ്രതികളെ ചോദ്യം ചെയ്യുകയും അവരുടെ താമസ സ്ഥലങ്ങൾ പരിശോധിക്കുകയും മയക്കുമരുന്ന് കണ്ടെടുക്കുകയുമായിരുന്നു.

പ്രതികളെ നിയമനടപടികൾക്കായി റിമാൻഡ് ചെയ്തിരിക്കുകയാണ്. മയക്കുമരുന്നുമായി ബന്ധപ്പെട്ട പരാതികൾക്ക് 996 എന്ന ഹോട്ട്ലൈൻ നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതർ അറിയിച്ചു. 

article-image

47457

You might also like

Most Viewed