ഓൺലൈൻ തട്ടിപ്പ് നടത്തിയ നാലു പേർ പിടിയിൽ
ഓൺലൈൻ തട്ടിപ്പ് നടത്തിയ നാലു പേർ പിടിയിലായതായി ദക്ഷിണ മേഖല പൊലീസ് ഡയറക്ടറേറ്റ് അറിയിച്ചു. 23നും 36നും ഇടക്ക് പ്രായമുള്ളവരാണ് പിടിയിലായത്. ഓൺലൈൻ നിക്ഷേപത്തിന് പ്രേരിപ്പിച്ച് പണം തട്ടിയെടുത്തതിനെ തുടർന്ന് നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
ഇവരിൽനിന്ന് തട്ടിപ്പ് നടത്തി സമ്പാദിച്ചതെന്ന് കരുതുന്ന പണവും കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ റിമാൻഡ് ചെയ്തു.
gfhjhj