ഇന്ത്യൻ അംബാസഡർ എൽ.എം.ആർ.എ സി.ഇ.ഒയുമായി കൂടിക്കാഴ്ച നടത്തി
ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ എൽ.എം.ആർ.എ ചീഫ് എക്സിക്യൂട്ടിവ് നൗഫ് അബ്ദുറഹ്മാൻ ജംഷീറുമായി കൂടിക്കാഴ്ച നടത്തി. ബഹ്റൈനും ഇന്ത്യയും തമ്മിൽ വിവിധ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കാൻ നടത്തിയ ശ്രമങ്ങളെ ജംഷീർ അഭിനന്ദിച്ചു. ബഹ്റൈനിലെ തൊഴിൽ നിയമങ്ങളെ കുറിച്ച് ഇന്ത്യൻ പ്രവാസി സമൂഹത്തിനിടയിൽ ബോധവത്കരണം ശക്തമാക്കാൻ അംബാസഡർ ശ്രമിച്ചിട്ടുണ്ടെന്നു പറഞ്ഞ അദ്ദേഹം രാജ്യത്തിന്‍റെ പുരോഗതിയിലും വളർച്ചയിലും ഇന്ത്യൻ പ്രവാസി സമൂഹം നൽകിക്കൊണ്ടിരിക്കുന്ന പങ്കിനെ കുറിച്ചും എടുത്തു പറഞ്ഞു.
തനിക്ക് നൽകിയ ഊഷ്മള സ്വീകരണത്തിന് അംബാസഡർ പ്രത്യേകം നന്ദി പറഞ്ഞു. ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണ് ബഹ്റൈനിലെ സേവനകാലമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
dsadsads