തർബിയ ഇസ്ലാമിക് സൊസൈറ്റി ആദരിച്ചു
റയ്യാൻ സ്റ്റഡി സെന്ററിന്റെ ക്ഷണം സ്വീകരിച്ച് ബഹ്‌റൈനിൽ വിവിധ പ്രഭാഷണ പരിപാടികളിൽ പങ്കെടുത്ത പ്രശസ്ത ഫാമിലി കൗൺസലറും ഫാറൂഖ് ട്രെയിനിങ് കോളജ് പ്രഫസറുമായ ഡോ. ജൗഹർ മുനവ്വിറിനെ തർബിയ ഇസ്ലാമിക് സൊസൈറ്റി ആദരിച്ചു. ഉമ്മ് അൽ ഹസ്വം കിങ് ഖാലിദ് മസ്ജിദിൽ നടന്ന ചടങ്ങിൽ തർബിയ ഇസ്ലാമിക് സൊസൈറ്റി നാഷനൽ പ്രോജക്ട്സ് ഡെപ്യൂട്ടി ഡയറക്ടറും അൽ ഈമാൻ സ്‌കൂൾസ് ഡയറക്ടറുമായ ശൈഖ് റാഷിദ് അബ്ദുറഹ്മാനിൽ നിന്ന് ഡോ. ജൗഹർ മുനവ്വിർ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. റയ്യാൻ സെന്റർ ഭാരവാഹികളായ അബ്ദുൽ ഗഫൂർ പാടൂർ, സി.കെ. അബ്ദുല്ല, രിസാലുദ്ദീൻ, അബ്ദുൽ അസീസ് ടി.പി, അബ്ദുറസാഖ് വി.പി. എന്നിവർ സംബന്ധിച്ചു.
dsadfssd