രാജീവ് ഗാന്ധി രക്തസാക്ഷിത്വ അനുസ്മരണം: ഒഐസിസി രക്തദാനം നടത്തി
ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ അനുസ്മരണത്തിന്റെ ഭാഗമായി ഒഐസിസി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കിംഗ് ഹമദ് യൂണിവേഴ്സിറ്റി മെഡിക്കൽ കോളേജിൽ രക്തദാനക്യാമ്പ് നടത്തി. ബഹ്‌റൈന്റെ വിവിധ പ്രദേശങ്ങളിൽ ഉള്ള നിരവധി ആളുകൾ രക്തദാന ക്യാമ്പിൽ പങ്കെടുത്തു. ഒഐസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഷമീം കെ സിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, വൈസ് പ്രസിഡന്റ് ലത്തീഫ് ആയംചേരി, ജനറൽ സെക്രട്ടറി ബോബി പാറയിൽ, സെക്രട്ടറിമാരായ ജവാദ് വക്കം, മനു മാത്യു, ജില്ലാ സെക്രട്ടറി ബിജുബാൽ സി കെ, രക്തദാന ക്യാമ്പ് ജനറൽ കൺവീനർ ശ്രീജിത്ത് പാനായി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
കോഴിക്കോട് ജില്ലയിലെ മേപ്പയൂർ ഗ്രാമ പഞ്ചായത്തിലെ മികച്ച കുട്ടി കർഷകന് ഉള്ള അവാർഡ് ലഭിച്ച തരംഗ് ദീപ് പി കെയെ മൊമെന്റോ നൽകി ആദരിച്ചു. കൂടാതെ രക്തദാന ക്യാമ്പിന് വേണ്ട സഹായങ്ങൾ ചെയ്ത കിംഗ് ഹമദ് മെഡിക്കൽ കോളേജിലെ ബ്ലഡ് ബാങ്കിനും ഒഐസിസി കോഴിക്കോട് ജില്ലാ കമ്മറ്റി മൊമെന്റോ നൽകി ആദരിച്ചു.
dfdfsdfsdf