ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ നവരാത്രി ആഘോഷവും വിദ്യാരംഭവും സംഘടിപ്പിക്കുന്നു


സൽമാനിയ കാനു ഗാർഡനിലുള്ള ഗുരുദേവ സോഷ്യൽ സൊസൈറ്റിയിലെ ഈ വർഷത്തെ നവരാത്രി ആഘോഷവും വിദ്യാരംഭവും 2023 ഒക്ടോബർ 15 മുതൽ 24 വരെ സമുചിതമായി ആഘോഷിക്കുമെന്ന് സൊസൈറ്റി ഭാരവാഹികൾ അറിയിച്ചു. വിദ്യാരംഭ ദിവസമായ ഒക്ടോബർ 24ന് രാവിലെ 4.30 മുതൽ പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ശരത് കുരുന്നുകൾക്ക് ആദ്യാക്ഷരവും സംഗീതത്തിന്റെ സപ്ത സ്വരങ്ങളും പകർന്നു നൽകും.

ചെയർമാൻ സനീഷ് കെ പിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സൊസൈറ്റിയുടെ മുതിർന്ന അംഗം M.V വാസപ്പൻ ചടങ്ങുകളുടെ പോസ്റ്റർ പ്രകാശന കർമ്മം നിർവഹിച്ചു. സെക്രട്ടറി ബിനുരാജ് സ്വാഗതവും ജോയിൻറ് സെക്രട്ടറി ദേവദത്തൻ നന്ദിയും അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 39882437അല്ലെങ്കിൽ 3335 5812 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

article-image

സൽമാനിയ കാനു ഗാർഡനിലുള്ള ഗുരുദേവ സോഷ്യൽ  സൊസൈറ്റിയിലെ ഈ വർഷത്തെ നവരാത്രി ആഘോഷവും വിദ്യാരംഭവും 2023 ഒക്ടോബർ 15 മുതൽ 24 വരെ സമുചിതമായി ആഘോഷിക്കുമെന്ന് സൊസൈറ്റി ഭാരവാഹികൾ അറിയിച്ചു.

article-image

dfdfsdf

You might also like

Most Viewed