ബഹ്റൈൻ മലയാളി ബിസിനസ് ഫോറം ചെയർമാൻ ഡോ. ജോർജ് മാത്യുവും കുടുംബവും പ്രവാസം മതിയാക്കി നാട്ടിലേക്ക്
ബഹ്റൈൻ മലയാളി ബിസിനസ് ഫോറം ചെയർമാൻ ഡോ. ജോർജ് മാത്യുവും കുടുംബവും ബഹ്റൈൻ പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്നു. ജൂൺ 23ന് വൈകീട്ട് ഏഴിന് ഉമ്മുൽ ഹസ്സത്തുല്ല കിംസ് ഹെൽത്ത് ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ ബഹ്റൈൻ മലയാളി ബിസിനസ് ഫോറം അദ്ദേഹത്തിനും കുടുബത്തിനും യാത്രയയപ്പ് നൽകും. പരിപാടിയിൽ ബഹ്റൈനിലെ സാമൂഹിക സേവന രംഗത്തും കച്ചവട രംഗത്തും മാധ്യമരംഗത്തുമുള്ളവരും ബി.എം.ബി.എഫ് അംഗങ്ങളും കുടുംബങ്ങളും പങ്കെടുക്കും. ഈ വർഷം കൂടുതൽ മാർക്ക് വാങ്ങി ജയിച്ച വിദ്യാർഥികൾക്കുള്ള ആദരവും പരിപാടിയിൽ നടക്കും.
ബഹ്റൈനിലെ ദീർഘകാല പ്രവാസിയും സാമൂഹിക സേവന രംഗത്ത് ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിയുമാണ് പത്തനംതിട്ട സ്വദേശിയായ ഡോ. ജോർജ് മാത്യു. ഡോ. ജോർജ് മാത്യു 1982ലാണ് ബഹ്റൈനിൽ പ്രവാസിയായി എത്തുന്നത്. ഭാര്യ: അന്നമ്മ മാത്യു ജോർജ്. മക്കൾ:ജോർജിൻ ജോർജ് മാത്യു, ജിബിൻ ജോർജ് മാത്യു.
dgdsg