ദ ന്യൂ ഇന്ത്യൻ സ്കൂളിൽ ട്രാഫിക് ബോധവത്കരണ ക്യാമ്പും വാഹന പരിശോധനയും നടത്തി
ബഹ്റൈനിലെ മുൻനിര ട്രാൻസ്പോർട്ട് സേവനദാതാക്കളായ അൽമോയിഡ് ട്രാൻസ്പോർട്ട് കമ്പനി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന്റെ സഹകരണത്തോടെ ദ ന്യൂ ഇന്ത്യൻ സ്കൂളിൽ ട്രാഫിക് ബോധവത്കരണ ക്യാമ്പും വാഹന പരിശോധനയും നടത്തി. വിദ്യാർഥികളുടെ സുരക്ഷിതമായ യാത്ര ഉറപ്പുവരുത്തുന്നതിന് റോഡ് നിയമങ്ങൾ കർശനമായി പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്യാമ്പിന് നേതൃത്വം നൽകിയ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ സ്കൂൾ ബസ് ഡ്രൈവർമാർക്ക് ബോധവത്കരണം നൽകി.
ക്യാമ്പിനുശേഷം സ്കൂൾ വളപ്പിലെ അമ്പതോളം സ്കൂൾ ബസുകളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തുകയും ആവശ്യമായ നിർദേശങ്ങളും നൽകുകയും ചെയ്തു. വിദ്യാർഥികൾക്ക് റോഡ് നിയമ ബോധവത്കരണ ലഘുലേഖകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന്റെ ഉപഹാരങ്ങളും ക്യാമ്പിൽവെച്ച് ഉദ്യോഗസ്ഥർ കൈമാറി.
e456e