ആർ.എസ്.സി മുപ്പതാം വർഷിക പ്രഖ്യാപന സമ്മേളനം പ്രൗഢമായി
കേരള മുസ്ലിം ജമാഅത്തിന്റെ പ്രവാസി ഘടകമായ രിസാല സ്റ്റഡി സർക്കിളിന്റെ മുപ്പതാം വാർഷിക സമ്മേളന പ്രഖ്യാപനം സംഘടനയുടെ സാന്നിധ്യമുള്ള പതിമൂന്ന് രാജ്യങ്ങളിൽ നടക്കുന്നതിന്റെ ഭാഗമായി ബഹ്‌റൈനിലും നടന്നു. സമ്മേളന പ്രഖ്യാപനം ഓൺലൈനിലൂടെ ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നിർവഹിച്ചു. നവംബർ ഇരുപത്തിയാറിന് സോൺ കേന്ദ്രങ്ങളിൽ നടക്കുന്ന പൊതു സമ്മേളനത്തോടെ മുപ്പതാം വാർഷികാഘോഷങ്ങൾ സമാപിക്കും. മുപ്പതാം വാർഷികത്തിന്റെ ഭാഗമായി പ്രൊഫഷനലുകൾക്കും, വിദ്യാർത്ഥികൾക്കും, സ്ത്രീകൾക്കുമായി പ്രത്യേകം പ്രോഗ്രാമുകൾ സംഘടിപ്പിക്കും. ത്രൈവ് − ഇൻ എന്ന ശീർഷകത്തിൽ ബഹ്‌റൈൻ നാഷണൽ തലത്തിൽ നടന്ന ആർ.എസ്.സി മുപ്പതാം വാർഷിക സമ്മേളന പ്രഖ്യാപന സംഗമത്തിന്റെ ഉദ്ഘാടനം ബുസൈറ്റീനിലെ ശൈഖ് അഷീർ ഓഡിറ്റോറിയത്തിൽ വെച്ച് ഐ സി എഫ് ബഹ്‌റൈൻ നാഷനൽ പ്രസിഡന്റ് സൈനുദ്ധീൻ സഖാഫി നിർവഹിച്ചു.
മുപ്പതാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ആറു മാസക്കാലത്തെ പദ്ധതിയുടെ അവതരണം ആർ എസ് സി ഗ്ലോബൽ എക്സിക്യൂട്ടീവ് അംഗങ്ങളായ അബ്ദുല്ല രണ്ടത്താണിയും അഡ്വക്കേറ്റ് ഷബീർ അലിയും ചേർന്ന് അവതരിപ്പിച്ചു. സംഘടനയുടെ മുഖപത്രമായ പ്രവാസി രിസാലയുടെ നാൾ വഴികളും നിർവഹിക്കുന്ന ദൗത്യവും സംബന്ധിച്ച ‘രിസാല ഓർബിറ്റ് ‘ എന്ന സെഷന് ഫൈസൽ ചെറുവണ്ണൂർ നേതൃത്വം നൽകി. പുതിയ രിസാല ക്യാമ്പയിന്റെ പ്രഖ്യാപനവും അദ്ദേഹം നിർവഹിച്ചു. അബ്ദു റഹീം സഖാഫി വരവൂർ സന്ദേശ പ്രഭാഷണം നടത്തി.
sdr