എസ് എൻ സി എസ്, CBSE പരീക്ഷയിൽ വിജയികളായ, കുടുംബാംഗങ്ങളുടെ കുട്ടികളെ ആദരിച്ചു
ബഹ്റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി, സി ബി എസ് ഇ പരീക്ഷയിൽ “2022, 2023” വർഷങ്ങളിൽ 10ആം ക്ലാസിലും 12ആം ക്ലാസിലും വിജയികളായ, കുടുംബാഗങ്ങളുടെ കുട്ടികളെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു. ചടങ്ങിൽ ഇന്ത്യൻ സ്ക്കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ മുഖ്യാധിതിയായും , ബഹ്റൈനിലെ സാമൂഹിക പ്രവർത്തകയും,യോഗ പരിശീലകയുമായ ആശ പ്രദീപ് വിശിഷ്ടാതിഥിയായും പങ്കെടുത്തു. കുമാരി. അക്ഷര സജീവൻ അവതരിപ്പിച്ച പൂജാനൃത്തത്തോടെ ചടങ്ങിന് തുടക്കം കുറിച്ചു. ഇന്ത്യൻ സ്കൂളിലെ 12ആം ക്ലാസിലെ ഏറ്റവും ഉയർന്ന വിജയികളിൽ രണ്ടാമതെത്തിയ അഞ്ജലി ഷമീറിനെയും, കംപ്യൂട്ടർ സയൻസിൽ ഉന്നത വിജയം നേടിയ ഹിമ പ്രശോഭിനേയും ഇന്ത്യൻ സ്കൂൾ ചെയർമാൻ പൊന്നാടയണിയിച്ച് ആദരിച്ചു. തുടർന്ന് വിജയികളായ എല്ലാ കുട്ടികൾക്കും മുപ്പത്തി രണ്ടോളം അവാർഡുകൾ നൽകി ആദരിച്ചു. എസ് എൻ സി എസ് ചെയർമാൻ സുനീഷ് സുശീലൻ അധ്യക്ഷനായ ചടങ്ങിന് ജനറൽ സെക്രട്ടറി വി. ആർ. സജീവൻ സ്വാഗതം ആശംസിച്ചു.
കൾച്ചറൽ സെക്രട്ടറി കൃഷ്ണകുമാർ ഡി. ആശംസകൾ അറിയിച്ചു. അഞ്ജന രാജേഷ് അവതാരകയായ ചടങ്ങിന് വൈസ് ചെയർമാൻ സന്തോഷ് ബാബു നന്ദി രേഖപ്പെടുത്തി.
ീ7ഹീൂ