ട്രാഫിക് നിയമ ലംഘനത്തിന് പിടിക്കപ്പെടുന്ന പ്രവാസി ഡ്രൈവർമാർ നാടുകടത്തൽ അടക്കം നിയമനടപടികൾ നേരിടേണ്ടിവരും


ട്രാഫിക് നിയമ ലംഘനത്തിന് പിടിക്കപ്പെടുന്ന പ്രവാസി ഡ്രൈവർമാർ  നാടുകടത്തൽ  അടക്കം നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് ട്രാഫിക് അഡ്വക്കറ്റ് ജനറൽ അറിയിച്ചു. നിയമലംഘനത്തിൽ പിടിക്കപ്പെടുന്ന ഡ്രൈവർമാരെ വിചാരണക്കായി കോടതിയിൽ ഹാജരാക്കും. നിയമലംഘകരെ പിടികൂടിയിട്ടുണ്ടെങ്കിലും വാഹനങ്ങൾ വിചാരണ കാത്തുകിടക്കുകയാണ്. അവയിൽ തീർപ്പുകൽപിച്ചിട്ടില്ല. ഉടനടി ഇത്തരം കേസുകളിൽ തീർപ്പുകൽപിക്കാനാണ് ലക്ഷ്യമിടുന്നത്.  അമിത വേഗത, അപകടകരമായ ഓവർടേക്കിങ്, ലെയിൻ ട്രാഫിക് ലംഘിക്കുക, സിഗ്നലുകൾ അവഗണിക്കുക, അനധികൃത പാർക്കിങ് എന്നിവ വലിയ അപകടങ്ങളാണ് ക്ഷണിച്ചുവരുത്തുന്നത്.

സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോകളുടെ അടിസ്ഥാനത്തിലും നിയമലംഘകരെ പിടികൂടിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കർശന നടപടികളുമായി മുന്നോട്ടുപോകുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് മുന്നറിയിപ്പ് നൽകി.

article-image

xdfydf

You might also like

Most Viewed