ടി.എം.സി.എ മെയ്മാസ ചാരിറ്റികൾ നൽകാന്‍ തീരുമാനിച്ചു
തലശ്ശേരി മാഹി കൾച്ചറൽ അസോസിയേഷന്‍ (ടി.എം.സി.എ) നാട്ടിലെ നിർധനരായ രണ്ടു യുവതികൾക്ക് സഹായധനം നൽകാന്‍ തീരുമാനിച്ചു. ജീവിത പ്രാരാബ്ധങ്ങൾ മൂലം വലിയ രീതിയിൽ കടക്കെണിയിൽ അകപ്പെട്ടു പോയ തലശ്ശേരി ധർമ്മടത്തുള്ള ഒരു യുവതിയുടെ കടബാധ്യതകൾ തീർത്തു കൊടുക്കാനും ഭർത്താവിന്‍റെ പെട്ടെന്നുള്ള മരണകാരണം സ്വന്തം വീടുപണി നിലച്ചുപോയ മുൻ ബഹ്റൈൻ പ്രവാസിയും പരേതനുമായ ഒരാളുടെ വിധവയുടെ വീടു പണി പുനരാരംഭിക്കാർ വേണ്ടിയുമാണ് സമ്പത്തികസഹായം നൽകകുക.
സഹായധനം എത്രയും പെട്ടെന്ന് അതാത് പ്രദേശത്തെ തങ്ങളുടെ അംഗങ്ങൾ മുഖേന നാട്ടിലെത്തിക്കാന്‍ കൈമാറുമെന്നും ഭാരവാഹികൾ അറിയിച്ചു. ജുഫൈറിൽ നടന്ന യോഗത്തിൽ പ്രസിഡണ്ട് നവാസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എഫ്.എം.ഫൈസൽ സ്വാഗതവും സ്പോർട്സ് സെക്രട്ടറി ജാവേദ് ടി.സി.എ നന്ദിയും പറഞ്ഞു.
gxgxgx