ഫാ. പോൾ മാത്യുവിന് ഇടവക യാത്രയയപ്പ് നൽകി
ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓർത്തഡോക്സ് കത്തീഡ്രലിന്റെ വികാരിയായും പ്രസിഡന്റായും കഴിഞ്ഞ ഒരു വർഷമായി സേവനം അനുഷ്ടിച്ച ഫാ. പോൾ മാത്യുവിന് ഇടവക യാത്രയയപ്പ് നൽകി. മെയ് 26 വെള്ളിയാഴ്ച്ച രാവിലെ വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം കത്തീഡ്രൽ സഹ വികാരി ഫാ. സുനിൽ കുര്യന്‍ ബേബിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഇടവക സെക്രട്ടറി ജേക്കബ് പി. മാത്യു സ്വാഗതം പറഞ്ഞു.
ബഹ്‌റൈൻ CSI സൗത്ത് കേരളാ ഡയോസിസ് ദേവാലയത്തിന്റെ വികാരി അനൂപ് സാം മുഖ്യാതിഥി ആയിരുന്നു. മലങ്കര ഓർത്തഡോക്സ് സണ്ടേസ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. ജോബ് സാം മാത്യൂ, ഇടവകയുടെ 2022 സെക്രട്ടറി ബെന്നി വർക്കി എന്നിവർ ആശംസകൾ അർപ്പിച്ചു. ഇടവകയുടെ ഉപഹാരം സ്വീകരിച്ച് കൊണ്ട് ഫാ. പോൾ മാത്യുവിന്റെ മറുപടി പ്രസംഗത്തിൽ ഇടവക ജനങ്ങളോട് ഉള്ള നന്ദിയും സ്നേഹവും അറിയിച്ചു.
353ൈ5