“എങ്ങിനെ നല്ലൊരു രക്ഷിതാവാകാം..” പൊതു പ്രഭാഷണ പരിപാടി
ഷൈഖ് ആദിൽ ബിൻ റാഷിദ് അൽ ബുസൈബയുടെ രക്ഷാകർതൃത്വത്തിന് കീഴിൽ അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ ഉമ്മ് അൽ ഹസ്സം കിംഗ് ഖാലിദ് മസ്ജിദിൽ സംഘടിപ്പിച്ച “എങ്ങിനെ നല്ലൊരു രക്ഷിതാവാകാം..” എന്ന പൊതു പ്രഭാഷണ പരിപാടി ശ്രദ്ധേയമായി. ജീവിതത്തിന്റെ ഒരു പ്രധാന അദ്ധ്യായമായ ദാമ്പത്യത്തിലേക്ക് നമ്മളിൽ പലരും ചുവടുവെക്കുന്നത് യാതൊരു മുന്നൊരുക്കങ്ങളും ഇല്ലാതെയാണെന്നും ഓരോ മേഖലകളിലും പ്രവർത്തിപരിചയമുള്ളവർക്ക് മുൻഗണന നൽകുമ്പോൾ വിവാഹ ജീവിതത്തിലേക്ക് കടക്കുന്ന പലരും മതപരവും സാമൂഹികവുമായ ഒരു പഠനവും നടത്താത്തതിനാലാണ് കുടുംബ ബന്ധങ്ങൾ അതിവേഗം ശിഥിലമാവുന്നതെന്നും ഡോ. ജൗഹർ മുനവ്വിർ സദസ്സിനെ ഓർമ്മിപ്പിച്ചു.
ആഹിൽ ഇബ്രാഹിമിന്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടികൾ നാഷണൽ പ്രൊജക്റ്റ് ഡെപ്യൂട്ടി ഡയറക്ടർ ഷേഖ് റാഷിദ് അബ്ദു റഹ്മാൻ ഉദ്ഘാടനം ചെയ്തു.
ghfghf