മദർകെയർ ഐ.എസ്.ബി എ.പി.ജെ ഇന്റർ ജൂനിയർ സ്കൂൾ സയൻസ് ക്വസ്റ്റ് സെമി ഫൈനൽ; ആറ് ടീമുകൾ ഫൈനലിലേക്ക്


മദർകെയർ ഐ.എസ്.ബി എ.പി.ജെ ഇന്റർ ജൂനിയർ സ്കൂൾ സയൻസ് ക്വസ്റ്റ് സെമി ഫൈനൽ ഏഴ് റൗണ്ടുകളിലായി  ഇന്ത്യൻ സ്കൂൾ റിഫ കാമ്പസിൽ നടന്നു. അൽ നൂർ ഇന്റർനാഷണൽ സ്‌കൂൾ, ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂൾ, ബ്രിട്ടസ് ഇന്റർനാഷണൽ സ്‌കൂൾ, ന്യൂ മില്ലേനിയം സ്‌കൂൾ, ന്യൂ ഇന്ത്യൻ സ്‌കൂൾ,  ഇന്ത്യൻ സ്‌കൂൾ എന്നീ ആറ് ടീമുകൾ  ഫൈനലിലേക്ക് യോഗ്യത നേടി. ഫൈനൽ ജൂൺ രണ്ടിന് നടക്കും. സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജനും   സെക്രട്ടറി സജി ആന്റണിയും  ചടങ്ങിൽ പങ്കെടുത്തു. പ്രിൻസിപ്പൽ പമേല സേവ്യർ  സ്വാഗതം പറഞ്ഞു.

ക്വിസ് മാസ്റ്റർമാരായ ഡോ. ബാബു രാമചന്ദ്രൻ  , ബോണി ജോസഫ്  എന്നിവർ ക്വിസ് നയിച്ചു. കാർട്ടൂൺ മുതൽ ബഹിരാകാശം, ഭാഷ, സാഹിത്യം തുടങ്ങി എല്ലാത്തരം വിഷയങ്ങളും ഉൾക്കൊള്ളിച്ചായിരുന്നു ക്വിസ്സ് മത്സരം അരങ്ങേറിയത്.

article-image

ീൂഹബീൂിഹ

You might also like

Most Viewed