ലോക പുകയില വിരുദ്ധ ദിനാചരണത്തിൽ ബഹ്റൈനും പങ്കാളിയായി
ലോകവ്യാപകമായി നടന്ന പുകയില വിരുദ്ധ ദിനാചരണത്തിൽ ബഹ്റൈനും പങ്കാളിയായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ‘ഭക്ഷ്യ സാധനങ്ങളാണ് കൃഷി ചെയ്യേണ്ടത്; പുകയിലയല്ല’ എന്നതാണ് ഇത്തവണത്തെ പുകയില വിരുദ്ധ ദിനാചരണത്തിന്റെ പ്രമേയം. പുകയില ഉപഭോഗത്തിന്റെ അപകടങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും പുകയില ഉപയോഗത്തിന്റെ അനന്തരഫലങ്ങളിലേക്ക് ആഗോള ശ്രദ്ധ ആകർഷിക്കാനും ലക്ഷ്യമിട്ടാണ് ലോക പുകയില വിരുദ്ധ ദിനം ആചരിക്കുന്നത്. 2007മുതൽ ബഹ്‌റൈൻ ലോകാരോഗ്യ സംഘടനയുടെ പുകയില നിയന്ത്രണ പരിപാടിയിൽ പങ്കാളിയായിരുന്നു.
പുകവലിയും പുകയിലയുടെ എല്ലാ തരത്തിലുമുള്ള ഉൽപ്പന്നങ്ങളും നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങളിലാണ് രാജ്യം.
sdtsdt