ബഹ്റൈൻ വിദേശകാര്യ മന്ത്രാലയ സംഘം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവുമായി ചർച്ച നടത്തി


ബഹ്റൈൻ വിദേശകാര്യ മന്ത്രാലയ സംഘം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവുമായി ചർച്ച നടത്തി. വിദേശകാര്യ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. ഷെയ്ഖ് അബ്ദുല്ല ബിൻ അഹ്മദ് ആൽ ഖലീഫ, കോൺസൽ ആന്‍റ് അഡ്മിൻ കാര്യ അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് അലി ബെഹ്സാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ത്യയിൽ നിന്നെത്തിയ സംഘവുമായി ചർച്ച നടത്തിയത്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ കോൺസൽ, പാസ്പോർട്ട്, വിസ, പ്രവാസി കാര്യ അണ്ടർ സെക്രട്ടറി ഡോ. ഔസാഫ് സഈദിന്‍റെ നേതൃത്തിലുളള സംഘമാണ് ബഹ്റൈനിലെത്തിയിട്ടുള്ളത്. ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ബന്ധവും രാഷ്ട്രീയ, വ്യാപാര, നിക്ഷേപ മേഖലകളിലെ സഹകരണവും മെച്ചപ്പെടുത്തുന്നതിനുളള ആശയങ്ങൾ പങ്കുവെച്ചു.

ഇരുരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാരുടെ നേതൃത്വത്തിലുളള സംയുക്ത ഉന്നതാധികാര സമിതി യോഗ അജണ്ടകളിലും സമവായത്തിലെത്തി. ബഹ്റൈനും ഇന്ത്യയും തമ്മിൽ കൂടുതൽ മേഖലകളിൽ സഹകരണത്തിനുള്ള സാധ്യതകളും ആശയങ്ങളും പങ്കുവെക്കുകയും ചെയ്തു.

article-image

uyftiu

You might also like

Most Viewed