സെമിനാറും ആരോഗ്യ ബോധവത്കരണ ക്യാമ്പും സംഘടിപ്പിച്ചു


ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിന്റെ ഭാഗമായി ഐ.വൈ.സി ഇന്റർനാഷനൽ മിഡിലീസ്റ്റ് ഹോസ്പിറ്റലുമായി സഹകരിച്ച് സെമിനാറും ആരോഗ്യ ബോധവത്കരണ ക്യാമ്പും സംഘടിപ്പിച്ചു. അൽ നമൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മിഡിലീസ്റ്റ് ഹോസ്പിറ്റലിലെ ഡോ. രഞ്ജിത്ത്  മേനോൻ ക്ലാസെടുത്തു.

സൽമാനിയ ഹോസ്പിറ്റലിലെ ആരോഗ്യ വിദഗ്ധൻ ഡോ. ഇഖ്‌ബാൽ സന്നിഹിതനായിരുന്നു. സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ബഹ്റൈനിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ കൃഷ്ണ രാജീവിനെ ആദരിച്ചു. ഐ.വൈ.സി ചെയർമാൻ നിസാർ കുന്നംകുളത്തിങ്കൽ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ഓർഗനൈസിങ് സെക്രട്ടറി ബേസിൽ നെല്ലിമറ്റം സ്വാഗതവും മെഡിക്കൽ വിങ് കൺവീനർ അനസ് റഹിം നന്ദിയും പറഞ്ഞു.

article-image

േ്ൂ

You might also like

Most Viewed