ഒ.ഐ.സി.സി ജവഹർലാൽ നെഹ്‌റുവിന്റെ 59ആമത് ചരമവാർഷിക ദിനാചരണം നടത്തി


അടൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒ.ഐ.സി.സി ഓഫിസിൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ്‌ ജവഹർലാൽ നെഹ്‌റുവിന്റെ 59ആമത് ചരമവാർഷിക ദിനാചരണം നടത്തി. പണ്ഡിറ്റ് ജവഹർലാൽ നെഹ്റു രാജ്യത്തിന്‌ നൽകിയ സംഭാവനകളെ തമസ്കരിക്കാനാണ് രാജ്യം ഭരിക്കുന്ന ഭരണാധികാരികൾ ലക്ഷ്യംവെക്കുന്നതെന്ന് ഒ.ഐ.സി.സി ആരോപിച്ചു. രാജ്യത്തെ എല്ലാ ആളുകളെയും സംരക്ഷണം ഉറപ്പാക്കുന്നതോടൊപ്പം, നാടിന്റെ സമഗ്ര വികസനം ആയിരുന്നു അദ്ദേഹം സ്വപ്നം കണ്ടിരുന്നത്.

അതിനുള്ള പദ്ധതികൾ ആസൂത്രണം നടത്തിയ രാഷ്ട്രതന്ത്രജ്ഞൻ ആയിരുന്നു അദ്ദേഹം എന്നും യോഗത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു. ഒ.ഐ.സി.സി അടൂർ നിയോജക മണ്ഡലം പ്രസിഡന്റ് അലക്സ് മഠത്തിൽ അധ്യക്ഷത വഹിച്ചു. യോഗം ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി ബഹ്റൈൻ ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ നിരവധിപേർ പങ്കെടുത്തു.

article-image

78ൂ678

You might also like

Most Viewed