യു.എസ് പ്രഖ്യാപിച്ച പുതിയ ചാന്ദ്രപര്യവേക്ഷണ ദൗത്യത്തിൽ പങ്കാളിയാകാൻ ബഹ്റൈനും
യു.എസ് പ്രഖ്യാപിച്ച പുതിയ ചാന്ദ്രപര്യവേക്ഷണ ദൗത്യത്തിൽ പങ്കാളിയാകാൻ ബഹ്റൈനും. നാഷനൽ സ്‍പേയ്സ് സയൻസ് ഏജൻസിയുടെ തീരുമാനത്തിന് ശൂറ കൗൺസിലിന്റെ അംഗീകാരം ലഭിച്ചു. ചന്ദ്രനിൽ ആദ്യമായി വനിത ബഹിരാകാശസഞ്ചാരിയെ ഇറക്കാനാണ് നാസയുടെ ആർട്ടെമിസ് ചാന്ദ്രദൗത്യം ലക്ഷ്യമിടുന്നത്. ആ വനിത ബഹ്റൈനിയാകട്ടെ എന്നും ശൂറ കൗൺസിൽ പ്രതീക്ഷ പ്രകടിപ്പിച്ചു. വാണിജ്യ, അന്തർദേശീയ പങ്കാളികളുടെ സഹകരണത്തോടെ ചന്ദ്രനിൽ ആദ്യത്തെ ദീർഘകാല സാന്നിധ്യം സ്ഥാപിക്കാനാണ് ‘നാസ’ ലക്ഷ്യമിടുന്നത്. ചന്ദ്രന്റെ ഭ്രമണപഥത്തിൽ ഒരു ആർട്ടെമിസ് ബേസ് ക്യാമ്പും ഗേറ്റ്‌വേയും നിർമിക്കുകയും ദൗത്യത്തിന്റെ ലക്ഷ്യമാണ്.
ഇവിടം കേന്ദ്രീകരിച്ചായിരിക്കും റോബോട്ട് ടെക്നോളജിയുടെ സഹായത്തോടെ പര്യവേക്ഷണങ്ങൾ നടത്തുക. നാസയുടെ ദൗത്യത്തിൽ പങ്കാളിയാകാനുള്ള തീരുമാനം പുതിയ സാങ്കേതികവിദ്യകൾ സ്വായത്തമാക്കാനും അത് വഴി വികസനത്തിലേക്ക് വലിയ കുതിച്ചുചാട്ടം നടത്താനും രാജ്യത്തെ സഹായിക്കുമെന്ന് ശൂറ വിമൻ ആന്റ് ചൈൽഡ് കമ്മിറ്റി വൈസ് ചെയർവുമൺ ഡോ. ജമീല അൽ സൽമാൻ പറഞ്ഞു.
fgtujy